റിഷാൻ ഫൈസീൻ
01 ഏപ്രിൽ 2023

സൂപ്പർ കപ്പ് എന്ന് കേൾക്കുമ്പോ തലയിലേക്ക് ആദ്യം വരുന്നത് UEFA സൂപ്പർ കപ്പിനെ കുറിച്ചാവും…. യൂറോപ്യൻ ഫുട്ബോളും ലീഗും കണ്ടു നടക്കുന്ന നമ്മക്ക് അതല്ലാണ്ട് എന്ത് ഓർമ വരാൻ…..
എന്നാൽ അതല്ല ഇത്…..
2018 ഫെബ്രുവരി 19-ന്, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF), ഇന്ത്യയുടെ പ്രധാന നോക്കൗട്ട് ഫുട്ബോൾ ടൂർണമെന്റായ ഫെഡറേഷൻ കപ്പിന് പകരമായി സൂപ്പർ കപ്പ് സൃഷ്ടിക്കുന്നതായി പ്രഖ്യാപിച്ചു.
സ്പോൺസർഷിപ്പ് കാരണങ്ങളാൽ ഔദ്യോഗികമായി ഹീറോ സൂപ്പർ കപ്പ് എന്നറിയപ്പെടുന്ന എഐഎഫ്എഫ് സൂപ്പർ കപ്പ്…… വാർഷിക നോക്കൗട്ട് ഫുട്ബോൾ മത്സരവും ഇന്ത്യയിലെ പുരുഷന്മാരുടെ ആഭ്യന്തര ഫുട്ബോളിലെ പ്രധാന ട്രോഫിയുമാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) സംഘടിപ്പിക്കുന്നത്. ഇന്ത്യൻ ഫുട്ബോൾ ലീഗ്_ സമ്പ്രദായത്തിന്റെ നിലവിലെ 1, 2 ഡിവിഷനുകൾ യഥാക്രമം ഇന്ത്യൻ സൂപ്പർ ലീഗിലും ഐ-ലീഗിലും കളിക്കുന്ന ക്ലബ്ബുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം.

മാർച്ച് 15 മുതൽ 16 വരെയായിരുന്നു ഉദ്ഘാടന ടൂർണമെന്റിന്റെ യോഗ്യതാ മത്സരങ്ങൾ നടന്നിരുന്നത് ശരിയായ ടൂർണമെന്റ് മാർച്ച് 31-ന് ആരംഭിച്ച് 2018 ഏപ്രിൽ 20-ന് ഫൈനലോടെ സമാപിച്ചു. ടൂർണമെന്റിന്റെ ഉദ്ഘാടന പതിപ്പിൽ ബെംഗളൂരു എഫ്സി ജേതാക്കളായി….. ഫൈനലിൽ അവർ ഈസ്റ്റ് ബംഗാളിനെ 4-1ന് പരാജയപ്പെടുത്തിയിട്ടായിരുന്നു ഈ നേട്ടം.

പിന്നീട് നടന്ന രണ്ടാം പതിപ്പിൽ, ഏഴ് ഐ-ലീഗ് ക്ലബ്ബുകൾ, അതായത് മിനർവ പഞ്ചാബ്, ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, നെറോക്ക, ഗോകുലം കേരള, ഐസ്വാൾ, ചർച്ചിൽ ബ്രദേഴ്‌സ് എന്നി ക്ലബ്ബുകൾ “എഐഎഫ്എഫ് ഐ-ലീഗ് ക്ലബ്ബുകളോട് അനീതി കാണിക്കുന്നു” എന്ന് ചൂണ്ടിക്കാട്ടി മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. മാർച്ച് 15ന് യോഗ്യത റൗണ്ട് തുടങ്ങി ഏപ്രിൽ 13ന് ഫൈനലോടെ രണ്ടാം പതിപ്പ് പൂർത്തിയായി. എഫ്സി ഗോവ ആയിരുന്നു ജേതാക്കൾ. ഫൈനലിൽ ചെന്നൈയിൻ എഫ്സിയെ 2-1 ന് അവർ പരാജയപ്പെടുത്തി.

2020, 2021 വർഷങ്ങളിൽ COVID-19 മൂലം സൂപ്പർ കപ് നടന്നിരുന്നില്ല.
മത്സര ഫോർമാറ്റ്
2019 വരെ, 16 ടീമുകളുടെ നോക്കൗട്ട് ടൂർണമെന്റായിരുന്നു ശരിയായ മത്സരം. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ് 90 മിനിറ്റ് തികയുമ്പോൾ ഒരു മത്സരം സമനിലയിലായാൽ, അധിക സമയം കളിക്കും, തുടർന്ന് ആവശ്യമെങ്കിൽ പെനാൽറ്റി ഷൂട്ട്-ഔട്ടും.
നിലവിൽ ഗ്രൂപ്പ് ഘട്ടത്തിൽ 16 ക്ലബ്ബുകളും മൊത്തത്തിൽ 21 ക്ലബ്ബുകളും മത്സരത്തിൽ ഉൾപ്പെടുന്നു. മുൻനിര ഇന്ത്യൻ സൂപ്പർ ലീഗിലെ എല്ലാ 11 ക്ലബ്ബുകളും ഐ-ലീഗിലെ (രണ്ടാം ടയർ) വിജയികളും നേരിട്ട് ഗ്രൂപ്പ് ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു.
കൂടാതെ ഐ-ലീഗിൽ 2 മുതൽ 10 വരെ സ്ഥാനങ്ങൾ നേടുന്ന ക്ലബ്ബുകൾ ശേഷിക്കുന്ന നാല് സ്ഥാനങ്ങൾക്കായി യോഗ്യതാ റൗണ്ടിൽ കളിക്കും…9-ഉം 10-ഉം ആയി ഫിനിഷ് ചെയ്യുന്ന ക്ലബ്ബുകൾ ആദ്യ യോഗ്യതാ റൗണ്ട് കളിക്കുന്നു. അതിൽ നിന്ന് ഉള്ള വിജയിയെ ഉൾപെടുത്തി എട്ട് ടീമുകൾ ഉള്ള രണ്ടാം യോഗ്യത റൗണ്ട് കളിക്കുന്നു.
താഴെയുള്ള രണ്ടു ഐ-ലീഗ് ക്ലബ്ബുകൾ പ്രവേശിക്കുന്നില്ല. മത്സരത്തിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ, ക്ലബ്ബുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു, ഒരൊറ്റ റൗണ്ട്-റോബിൻ ഫോർമാറ്റിൽ പരസ്പരം കളിക്കുന്നു….
ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോൾ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീം സെമിയിലേക്ക് യോഗ്യത നേടുകയും…..
എഎഫ്‌സി കപ്പിൽ സ്ഥാനം നൽകുന്ന ചാമ്പ്യന്മാരെ നിർണ്ണയിക്കുന്നതിനുള്ള ഫൈനലോടെ മത്സരം അവസാനികുകയും ചെയ്യുന്നു…….
2020 മുതൽ 2022 വരെ കോവിഡിന്റെ പ്രതിസന്ധി മൂലം മുടങ്ങി കിടന്ന ടൂർണമെന്റ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ വെച്ചാണ് ഇക്കുറി പന്ത് ഉരുളുന്നത്……..
കേരളത്തെ പ്രതിനിധികരിച്ചു രണ്ടു ടീമുകളാണ് കളത്തിൽ ഇറങ്ങുന്നത്….ഒന്നു കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ കേരള ബ്ലാസ്റ്റേഴ്‌സും….. കോഴിക്കോടിന്റെ പെരുമ എന്താന്നു ചൊല്ലി ഐ ലീഗ് ഇൽ കേരളത്തിനെ പ്രതിനിധികരിക്കുന്ന ഗോകുലം കേരളയുമാണ്……… രണ്ടു പേരും വത്യസത ഗ്രൂപ്പിൽ ആയിരിക്കുമ്പോൾ നോക്ക്ഔട്ടിലോ അതോ സെമിയിലോ ഫൈനലിലോ നേർക്കുനേർ കൊമ്പ്കോർക്കുമോ???
മറ്റു ടീമുകൾ
ബെംഗളൂരു എഫ്സി
ചെന്നൈയിൻ എഫ്സി
ഈസ്റ്റ് ബംഗാൾ എഫ്സി
എഫ്സി ഗോവ
ഹൈദരാബാദ് എഫ്സി
ജംഷഡ്പൂർ എഫ്സി
മുംബൈ സിറ്റി
മോഹൻ ബഗാൻ
നോർത്തീസ്റ്റ് യുണൈറ്റഡ്
ഒഡിഷ എഫ്സി
റൗണ്ട് ഗ്ലാസ്സ് പഞ്ചാബ്
രാജസ്ഥാൻ/നെറോക/ശ്രീനിധി
ഗോകുലം/മുഹമ്മദൻസ്
ട്രൗ/ഐസ്വാൾ
റിയൽ കശ്മീർ/ചർച്ചിൽ
വേദികൾ
കോഴിക്കോട്, മഞ്ചേരി എന്നീ രണ്ട് നഗരങ്ങളിലായി ആകെ 32 മത്സരങ്ങളാണ് നടക്കുക. യോഗ്യതാ മത്സരങ്ങൾ ഉൾപ്പെടെ 18 മത്സരങ്ങൾ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും ഫൈനൽ ഉൾപ്പെടെ 14 മത്സരങ്ങൾ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലും നടക്കും. യഥാക്രമം 30,000 ഉം 50,000 പേർക്ക് ഇരിക്കാൻ കഴിയുന്ന വേദികൾ ആണ് ഇവ.
കാത്തിരിപ്പിനു വിരാമമായി ഹീറോ സൂപ്പർ കപ്പ് ഈ വരുന്ന ഏപ്രിൽ 5 ന് ക്വാളിഫിക്കേഷൻ പ്ലേ ഓഫ്‌ഇന് തുടക്കം കുറിക്കും ആദ്യ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് ഉം നേരോക്ക യും ഏറ്റുമുട്ടും. അപ്പോ എങ്ങനാ? തുടങ്ങുവല്ലെ??
